
151-ാo ജൂബിലി വാർഷിക ആഘോഷങ്ങളുടേയും, ഇടവക ദിനത്തിൻ്റെയും ഉദ്ഘാടനവും, പള്ളിയുടെഔദ്യോഗിക വെബ്സൈറ്റ് , യൂട്യൂബ് ചാനൽ, 151-ാo വാർഷികത്തിൻ്റെ ലോഗൊ എന്നിവയുടെ പ്രകാശനവും അഭി. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. തുടർന്ന് വിവിധങ്ങളായ കലാ,കായിക മത്സരങ്ങളോടെ ആബാലവൃദ്ധം ഇടവകാംഗങ്ങളും ഇടവക ദിനം ആഘോഷിച്ചു . വൈകുന്നേരം ഇടവകാംഗമായ അഭി. ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ ആശീർവാദത്തോടെ പള്ളിയിൽ ഒരു ദിനം സമംഗളം പര്യവസാനിച്ചു.